Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chettan And Lalettan

ചേ​ട്ട​​നും ലാ​ലേ​ട്ട​നും; പ​ര​സ്യം ഹി​റ്റ്

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ മാ​ത്ര​മാ​യി​രു​ന്നു കെ​സി​എ​ല്‍ പ​ര​സ്യ​ചി​ത്ര​ത്തി​ന്‍റെ താ​ര​മെ​ങ്കി​ല്‍ ഇ​ക്കു​റി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണ്‍കൂ​ടി എ​ത്തി. അ​തോ​ടെ പ​ര​സ്യം സൂ​പ്പ​ര്‍ ഹി​റ്റ്.

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് ശേ​ഷം കാ​റി​ല്‍ ക​യ​റു​ന്ന മോ​ഹ​ന്‍​ലാ​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് സ​ഞ്ജു​വാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തെ സം​സാ​രി​ക്കു​ന്ന​താ​ണ് പ​ര​സ്യ​ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന താ​ര​ത്തോ​ട് "ചേ​ട്ട​ന് ക്രി​ക്ക​റ്റ് ക​ളി​ക്കാ​ന​റി​യു​മോ?' എ​ന്ന് സ​ഞ്ജു ചോ​ദി​ക്കു​ന്നു.

സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗി​ലെ ത​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ​ക​ളി​ല്‍ ലാ​ല്‍ ന​ല്‍​കു​ന്ന മ​റു​പ​ടി​യും, സ​ഞ്ജു​വി​നെ താ​നാ​ണ് രാ​ജ​സ്ഥാ​നി​ല്‍നി​ന്ന് ചെ​ന്നൈ ടീ​മി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ​റ​യു​ന്ന​തും പ​ര​സ്യ ചി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ​ ഭാ​ഗ​മാ​ണ്. ഒ​ടു​വി​ല്‍ ഡ്രൈ​വിം​ഗ് സീ​റ്റി​ലു​ള്ള​ത് സ​ഞ്ജു​വാ​ണെ​ന്ന് തി​രി​ച്ച​റി​യു​മ്പോ​ള്‍ മോ​ഹ​ന്‍​ലാ​ല്‍ അ​ദ്ഭു​ത​പ്പെ​ടു​ന്ന​താ​ണ് പ​ര​സ്യചി​ത്ര​ത്തി​ന്‍റെ ക്ലൈമാക്സ്.

Latest News

Corehub Up